കൊച്ചി: ചളിക്കവട്ടം എം.കെ.ജെ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തും മാസ്‌കുകളും പലവ്യഞ്ജനക്കിറ്റുകളും വിതരണം ചെയ്തു. വി.എഫ്.പി.സി.കെയുടെ വെജിറ്റബിൾ ചലഞ്ച് കിറ്റിന്റെ വിതരണോദ്ഘാടനം അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. വീണ വിഘ്നേശ്വരൻ അസോസിയേഷൻ അംഗം ജസ്റ്റിസ് മേരി ജോസഫിന് നൽകി നിർവഹിച്ചു.
സൗജന്യ മാസ്‌കുകളുടെ വിതരണം കൗൺസിലർ സിമി ഉദ്ഘാടനം ചെയ്തു. ടി.പി. ജോർജ്, വി.എം. അബ്ദുൾസലാം, ജോബി ജോസ്, പി.വി. കുര്യൻ, പി. മുരളീധരൻ എന്നിവർ സംസാരിച്ചു.