കൊച്ചി: സർക്കാരിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് ഗവ. കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ അറിയിച്ചു. നിർമ്മാണ സാമഗ്രികൾക്ക് കൃത്രിമക്ഷാമം ഉണ്ടാക്കി വില ക്രമാതീതമായി ഉയർത്തുന്ന സാഹചര്യത്തിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനു 30 ശതമാനത്തിൽ അധികം തുക കരാറുകാർ കണ്ടെത്തേണ്ട അവസ്ഥയാണുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണനും സെക്രട്ടറി കെ.ഡി. ജോർജും പറഞ്ഞു.