p-m-salim
ഡിവൈ.എഫ്.ഐ ജില്ലയിൽ ഒരു ലക്ഷം ചുവട് മരച്ചീനി നടുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ ബ്ലോക്ക് അതിർത്തിയിലാരംഭിക്കുന്ന മരച്ചീനി കൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മുടക്കുഴ തുരുത്തിയിൽ സി.പി.എം ഏരിയ സെക്രട്ടറി പി.എം സലീം നിർവഹിക്കുന്നു

കുറുപ്പംപടി: നടാം നാടിനായ് എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ. എഫ്.ഐ ജില്ലയിൽ ഒരു ലക്ഷം ചുവട് മരച്ചീനി നടുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ ബ്ലോക്ക് അതിർത്തിയിലാരംഭിക്കുന്ന മരച്ചീനി കൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മുടക്കുഴ തുരുത്തിയിൽ സി.പി.എം ഏരിയ സെക്രട്ടറി പി.എം സലീം നിർവഹിച്ചു. ഡിവൈ.എഫ്. ഐ ബ്ലോക്ക് സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് അരുൺ പ്രശോഭ്, ജില്ലാ കമ്മിറ്റിയംഗം ജുനൈദ് വി എം, വൈസ് പ്രസിഡന്റ് ഗിരി ബേബി, ട്രഷറർ എം.എം അജീഷ്, മുടക്കുഴ മേഖലാ സെക്രട്ടറി ബിബിൻ പുനത്തിൽ, അനന്ദു ജി എന്നിവർ പങ്കെടുത്തു. ഡിവൈ.എഫ്.ഐയുടെ 15 മേഖലാ കമ്മിറ്റികളിലും ഒരേക്കറിൽ കുറയാത്ത സ്ഥലത്തിൽ മരച്ചീനി കൃഷി ചെയ്യുന്നതിനോടൊപ്പം ഡിവൈ.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ 5 ചുവട് മരച്ചീനിയും നടുന്നതാണ് പദ്ധതി.