കുറുപ്പംപടി: ശ്രീശങ്കര വിദ്യപീഠം കോളേജിലെ അദ്ധ്യാപകരുടേയും രക്ഷകർത്താക്കളുടേയും നേതൃത്വത്തിൽ കരുതൽ പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളേജിലെ നിർദ്ദന വിദ്യാർഥികൾക്ക് സഹായം എത്തിക്കുന്നതാണ് പദ്ധതി. കോളേജ് മാനേജർ പ്രൊഫ. എസ്. കെ. കൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി. പദ്മ, പ്രൊഫ.ആർ. കൃഷ്ണകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ, ഓഫീസ് സൂപ്രണ്ട് കെ. വി. നീലകണ്ഠൻ, പി.ടി.എ. സെക്രട്ടറി സുമി കെ. എസ് എന്നിവർ പങ്കെടുത്തു.