പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനു കീഴിലുള്ള പോഷക സംഘടനകളുടെയും സജീവ പ്രവർത്തകരുടെയും ഐക്യവേദിയായ യൂണിയൻ ഏകോപന നേതൃ സമിതിയുടെ ഗുരു കാരുണ്യം പദ്ധതി തുടങ്ങി. യൂണിയൻ അങ്കണത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു.1200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്തു. കൺവീനർ സജിത് നാരായണൻ, യൂണിയൻ ഏകോപന നേതൃ സമിതി ചെയർമാൻ അഡ്വ.ബിജു കർണ്ണൻ നിറപറ, ജനറൽ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, കെ.എം സജീവ്,കെ.എൻ സുകുമാരൻ അറയ്ക്കപ്പടി, കെ.എൻ ഗോപാലകൃഷ്ണൻ, സജാത് രാജൻ എന്നിവർ സംബന്ധിച്ചു.