കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം നഗരത്തിൽ മഴക്കാല പൂർവ ശുചീകരണവും അണുവിമുക്തമാക്കലും നടത്തി. ശുചീകരണ പരിപാടി സമിതി ഏരിയ രക്ഷാധികാരിയും നഗരസഭ ആരോഗ്യ കാര്യസമിതി ചെയർമാനുമായ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം യൂണിറ്റ് പ്രസിഡൻറ് ബസന്ത് മാത്യൂ , സെക്രട്ടറി ജോണി പി പി , ഷൈജു ഒളിമ്പിക്സ്: സജി ജോൺ കോ ജോസ് തോമസ്, ബിജു സി കെ : ബിനോജ് ജോസഫ് സിജോ വടക്കേടത്ത്, കിഷോർ കുമാർ , മോഹൻ സി.കെ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നലകി. പൊതു സ്ഥലങ്ങൾ കൂടാതെ വാണിജ്യ സ്ഥാപനങ്ങൾ പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് ബാങ്കുകൾ അടക്കമുള്ള പൊതു സ്ഥാപനങ്ങളും സമിതി പ്രവർത്തകർ ശുചീകരിച്ചു.