കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിലെ രണ്ട് റോഡുകൾ ലോക്ക് ഡൗൺ കാലയളവിൽ പ്രത്യേക അനുമതിയോടെ ബി.എം,ബി.സി നിലവാരത്തിൽ പുനർ നിർമ്മിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അറിയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ കോലാംകുടി - വിശ്വകർമ്മ റോഡ് 35 ലക്ഷം രൂപ മുടക്കിയും മഴുവന്നൂർ പഞ്ചായത്തിലെ വളയൻചിറങ്ങര വിമ്മല - പാത്താളപ്പറമ്പ് റോഡ് 50 ലക്ഷം രൂപ മുടക്കിയുമാണ് ആധുനികവത്ക്കരിച്ചത്. ഇതോടുകൂടി ഡിവിഷനിലെ 49 കിലോമീറ്റർ റോഡ് ബി.എം.ബി.സി. നിലവാരത്തിലേക്ക് മാറി.