കൂത്താട്ടുകുളം: കൂത്താട്ടുകുളം മർച്ച്ന്റ്സ് വെൽഫെയർ സഹകരണ സംഘം മാധ്യമപ്രവർത്തകർക്ക് സാനിറ്റൈസറുകളും മാസ്കുകളും വിതരണം ചെയ്തു. പ്രസിഡന്റ് ലാജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ അദ്ധ്യക്ഷൻ റോയി എബ്രഹാം വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി സുനീഷ് മണ്ണത്തൂർ, എം.എ. ഷാജി, അപ്പുജെ കോട്ടക്കൽ, എൻ.സി. വിജയകുമാർ, എൽദോ ജോൺ, മനു അടിമാലി, അസോസിയേഷൻ ഭാരവാഹികളായ മർക്കോസ് ജോയി, റ്റി.എം. മത്തച്ചൻ, വനിതാ വിംഗ് മായാ ആഞ്ചലോ, കെ.എം. ജോമോൾ, സൊസൈറ്റി പ്രസിഡന്റ് ആര്യ ദിലീപ് എന്നിവർ പങ്കെടുത്തു.