nss
കരയോഗം പ്രസിഡൻ്റ് ജയകുമാർ വാഴപ്പിള്ളി കരയോഗ കമ്മറ്റി അംഗമായ എം.എം .രാജപ്പൻ പിള്ളക്ക് മാസ്കും സാനിറ്റൈസറും നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു

മൂവാറ്റുപുഴ:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1010 നമ്പർ വാഴപ്പിള്ളി മുടവൂർ എൻ.എസ് .എസ് കരയോഗം എല്ലാകരയോഗ കുടുംബങ്ങളിലും മാസ്‌ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു. കരയോഗ കമ്മറ്റി അംഗമായ എം.എം .രാജപ്പൻ പിള്ളക്ക് മാസ്ക്കും സാനിറ്റൈസറും നൽകിക്കൊണ്ട് കരയോഗം പ്രസിഡൻ്റ് ജയകുമാർ വാഴപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു .കരയോഗം സെക്രട്ടറി ടി.ടി .വേണുഗോപാലൻ നായർ ,വൈസ് പ്രസിഡൻ്റ് മോഹന ചന്ദ്രമേനോൻ ,ട്രഷറർ കെ .ആർ . മുരളീധരൻ നായർ ,ജി .പ്രേംകുമാർ ,വനിതാസമാജ ഭാരവാഹികളായ സുശീല വാസുദേവൻ ,നിർമ്മല ആനന്ദ് എന്നിവർ നേതൃത്വം നൽകി.