ഫോർട്ടുകൊച്ചി: സർക്കാർ ആശുപത്രിയിലെ ആ പഴയ ഇരുട്ട് മുറി ഇന്നും പഴമക്കാരുടെ മനസിൽ ഭീതിയുണ്ടാക്കും. വർഷങ്ങൾക്കു മുൻപ് വസൂരി നാട്ടിൽ പടർന്നു പിടിച്ചപ്പോൾ ചികിത്സക്കായി ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ച കെട്ടിടം കൊവിഡ് എന്നമഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ പഴമക്കാരുടെ ഓർമ്മയിൽ വീണ്ടും തെളിയുന്നു. പഴയ ഓടിട്ട കെട്ടിടം പുതുക്കി ഒരു ഭാഗത്ത് ലാബ് പ്രവർത്തിക്കുന്നുണ്ട് .. കൊവിഡ് എന്ന മഹാമാരി വീണ്ടും എത്തിയതോടെ ഈ കെട്ടിടത്തത്തിന്റെ ഭൂതകാല കഥകൾ പുതു തലമുറക്ക് പകർന്നു നൽകുന്നണ്ട്. . കൊവിഡ് ചികിത്സക്കായി ഈ കെട്ടിടം വീണ്ടും തുറന്നു.
സമീപത്തെ മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റി. വസൂരിവന്ന് നിരവധി പേർ മരിച്ചകാലത്ത് സമീപ പ്രദേശങ്ങളിൽ മറ്റും സ്വകാര്യ ആശുപത്രികളോ ചികിത്സാ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഏക ആശ്രയമായിരുന്നു ഈ സർക്കാർ ആശുപത്രികൾ.
വസൂരി നാട് നീങ്ങിയപ്പോൾ ഈ കെട്ടിടം പേപ്പട്ടി വിഷബാധയേൽക്കുന്നവരെ താമസിപ്പിക്കുന്ന സ്ഥലമായി
.പരിപൂർണ അന്ധകാരത്തിലാണ് മുറികൾ
പഴയ ഓടിട്ട കെട്ടിടം പുതുക്കി