ആലുവ: ആലുവ പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആലുവ മീഡിയ ക്ളബ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ക്ളബ് പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിച്ചു. സമിതി കൺവീനർ സി.പി. നായർ വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് മാസ്കുകളും കൊവിഡ് രോഗ പ്രതിരോധ മരുന്ന് വിതരണവും നടന്നു. സമിതി സെക്രട്ടറി സാബു പരിയാരത്ത്, ചാരിറ്റി വിംഗ് കൺവീനർ പി.സി. നടരാജൻ, ഭാരവാഹികളായ ജോൺസൺ മുളവരിക്കൽ, ബാബു കുളങ്ങര, റഷീദ് കോലോത്ത് എന്നിവർ പങ്കെടുത്തു. മീഡിയ ക്ളബ് സെക്രട്ടറി കെ.സി. സ്മിജൻ സ്വാഗതവും ട്രഷറർ റഫീക്ക് അഹമ്മദ് നന്ദിയും പറഞ്ഞു.