high-court

കൊച്ചി : സ്‌പ്രിൻക്ളർ കരാറിൽ വീഴ്ചയുണ്ടോയെന്നന്വേഷിക്കുന്ന രണ്ടംഗ സമിതിയിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജീവ് സദാനന്ദനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഹൈക്കോടതിയിൽ ഹർജി നൽകി.

ആരോഗ്യവകുപ്പ് സെക്രട്ടറിയായിരിക്കെ രോഗികളുടെ വിവരങ്ങൾ ടാറ്റാഗ്രൂപ്പിന് കൈമാറിയതിലടക്കം വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് രാജീവ് സദാനന്ദനെന്ന് ഹർജിയിൽ പറയുന്നു. കൊവിഡ് രോഗികളുടെ വിവരങ്ങൾ സ്‌പ്രിൻക്ളർ കമ്പനിക്ക് കൈമാറുമ്പോൾ രോഗികളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ രഹസ്യമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇതു പാലിക്കുന്നില്ല. ഹൈക്കോടതി നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.