സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകാൻ കഴിയാതെ ലോക്ക് ഡൗണിൽ എറണാകുളത്ത് പെട്ടുപോയ
മയൂറിന് വിഷമം ഉണ്ടെങ്കിലും മലയാളികളുടെ സ്നേഹം പറയുമ്പോൾ കണ്ണൊന്ന് നനയും. കാരണം വേറൊന്നുമല്ല ലോക്ക് ഡൗൺ തുടങ്ങി എല്ലാ ദിവസവും മൂന്ന് നേരം വാഹനത്തിൽ ഭക്ഷണം എത്തിച്ച് തരുന്നതാണ് ഏക ആശ്രയം. ഭക്ഷണം എത്തിക്കുന്നത് ആരാണെന്ന് പോലും അറിയില്ല മയൂറിന്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ സ്റ്റെയറിലാണ് താമസം.റെയിൽവേ സ്റ്റേഷനിൽ ചായയും സമൂസയും വില്പനയായിരുന്നു ജോലി. നാല് വർഷങ്ങൾക്ക് മുൻപേ ഗോവയിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് ജോലിക്കിടയിൽ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി ഇടത് കാൽ നഷ്ടപ്പെട്ടു.