കൊച്ചി: ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക ട്രെയിൻ എറണാകുളത്ത് ഇറങ്ങിയത് 269 യാത്രക്കാർ. മദ്ധ്യ കേരളത്തിൽ നിന്നുള്ളവരാണ് യാത്രക്കാർ. ഡൽഹിയിൽ നിന്ന് ബുധനാഴ്ച പുറപ്പെട്ട ട്രെയിൻ ഇന്നു പുലർച്ചെയാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയത്. ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
യാത്രക്കാരിൽ 258 പേരെ മുൻകൂർ ഫോണിൽ ബന്ധപ്പെട്ടതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് റെയിൽവേ സ്റ്റേഷനിൽ സൗകര്യം ഒരുക്കി.
100 പേരാണ് സ്വന്തം വാഹനത്തിൽ പോയത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലേക്ക് യാത്രക്കാർക്കായി പത്തു ബസുകൾ ക്രമീകരിച്ചിരുന്നു.
# കർശന പരിശോധന
സ്റ്റേഷനിൽ വന്നിറങ്ങിയ എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പുറത്തുവിട്ടത്. രണ്ടു ഡോക്‌ടർമാർ വീതം രണ്ട് സ്ഥലങ്ങളിൽ നാല് ടീമുകൾ പ്രവർത്തിച്ചു. വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാൻ സൗകര്യമില്ലാത്തവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. കൊവിഡ് രോഗലക്ഷണമുള്ളവരെ ഐസോലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ പ്രത്യേക ആംബുലൻസുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിരുന്നു.
ഇവരെ പ്രത്യേക ഗേറ്റിൽ കൂടിയാണ് പുറത്തെത്തിച്ചത്. യാത്രക്കാർ മുഴുവൻ പോയശേഷം സ്റ്റേഷൻ അണുമുക്തമാക്കി.
എറണാകുളം 38, കോട്ടയം 25, ഇടുക്കി 6, ആലപ്പുഴ 14, പത്തനംതിട്ട 24, തൃശൂർ 27, പാലക്കാട് 11, മലപ്പുറം 12, പോകേണ്ട ജില്ല വ്യക്തമാകാത്തവർ 110
ഇവരിൽ 27 ഗർഭിണികളുണ്ട്. രണ്ടു പേർ കിടപ്പു രോഗികളാണ്. 100 പേർസ്വന്തം വാഹനത്തിൽ