അങ്കമാലി: ടെൽക്ക് ജനറൽ വർക്കേർസിൽ ഉൾപ്പെട്ട കയറ്റിറക്ക് തൊഴിലാളികളായ മുഴുവൻ സി.ഐ.ടി യു, ഐ.എൻ.ടി. യു.സിഅംഗങ്ങൾക്കും സ്പാറ്റൊ ടെൽക്ക് യൂണിറ്റ് അരിയും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു.വിതരണോദ്ഘാടനം ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി മോഹനൻ നിർവഹിച്ചു.സ്പാറ്റൊ യൂണിറ്റ് പ്രസിഡൻറ് സാൻജൊ ദാസിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്പാറ്റൊ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ്,ടെൽക്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ അംബുജാക്ഷൻ, സി.പി.ഐ.എം ടെൽക്ക് ബ്രാഞ്ച് സെക്രട്ടറി എസ് മനോജ്, ടെൽക്ക് ജനറൽ വർക്കേർസ് യൂണിയൻ സെക്രട്ടറിരാജു ലാസർ, സ്പാറ്റൊ ജോയിൻറ് സെക്രട്ടറി പി ദേവദാസ് സി.എസ്.രന്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.