ആലുവ: നഗരത്തിൽ വ്യാപാരസ്ഥാപനത്തിൽ വീണ്ടും മോഷണം. ജില്ലാ ആശുപത്രിക്ക് സമീപത്തെ ബേബി സ്റ്റപ്‌സ് എന്ന സ്റ്റേഷനറി കടയിലാണ് കഴിഞ്ഞ രാത്രിയാണ് പൂട്ടുതകർത്ത് മോഷണം നടത്തിയത്. 4000 രൂപ നഷ്ടമായതായി കണക്കാക്കുന്നു. രണ്ടാഴ്ച മുമ്പ് റെയിൽവെ സ്റ്റേഷൻറോഡിൽ മോഷണം നടന്നിരുന്നു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.