kpcc-veedu
കുഞ്ഞിത്തൈ കുറുപ്പശ്ശേരി വത്സനും കുടുംബത്തിനും കെ.പി.സി.സി നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എയും കെ.പി. ധനപാലനും ചേർന്ന് നിർവഹിക്കുന്നു.

പറവൂർ : പ്രളയബാധിതർക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസി‌ഡന്റ് കെ.പി. ധനപാലനും ചേർന്ന് നിർവഹിച്ചു. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ കുറുപ്പശേരി വത്സനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകിയത്. ഡി.സി.സി സെക്രട്ടറിമാരായ എം.ടി. ജയൻ, പി.വി. ലാജു, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ, മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.