lf
സുധി

അങ്കമാലി: 34 ദിവസം മുമ്പ് കണ്ണിൽ തറച്ച സ്റ്റേപ്ലർ പിൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ ഒമ്പതിനു മസ്‌ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് പേരാമ്പ്ര കരയുളളത്ത് സുധിയുടെ (40) കണ്ണിൽ തറച്ച പിന്നാണ് എൽ.എഫ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. സുധിയുടെ ക്യഷ്ണമണിയുടെ താഴെയാണ് സ്റ്റേപ്ലർ പിൻ തറച്ചത്. സീനിയർ റെറ്റിന സർജൻ ഡോ.തോമസ് ചെറിയാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.വിദേശത്ത് നിന്ന് എത്തിയതിനാൽ സുധിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി കോവിഡ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷവുമാണ് ശസ്ത്രക്രിയ നടത്തിയത്.സലാലയിൽ ഫർണിച്ചർ നിർമാണ ശാലയിലെ ജോലിക്കിടെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് കണ്ണിൽ പിൻ തറച്ചത്. തൊട്ടടുത്ത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മുറിവ് ആഴത്തിൽ ആയതിനാൽ വിദഗ്ദ ചികിത്സ നിർദേശിച്ചു. അണുബാധ ഉണ്ടാകാതിരിക്കാനുള്ള മരുന്നു നൽകുകയും ചെയ്തു.അന്ന് മുതൽ സുധി നാട്ടിലെത്താനുളള തയ്യാറെടുപ്പ് ആരംഭിച്ചങ്കിലും ലോക്ക് ഡൗൺ ആയതിനാൽ സാധിച്ചില്ല.

ഏറെ കടമ്പകൾക്ക് ശേഷം ഗൾഫിൾ കെ.എം.സി.സി ഇടപെട്ട് മസ്‌ക്കറ്റ് എംബസിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുകയായിരുന്നു. മസ്‌ക്കറ്റിൽ നിന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിഡയറക്ടർ ഫാ. സെബാസ്റ്റ്യൻകളപ്പുരയ്ക്കലുമായി ബന്ധപ്പെട്ട് രോഗിക്കു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. . സുധിയെ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർമാരായഫാ. റെജു കണ്ണമ്പുഴ, ഫാ. വർഗീസ് പാലാട്ടി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലേക്കു മടങ്ങി.