kalapuraparambil-auto-
കരുമാല്ലൂർ ഹെൽത്ത് സെന്ററിൽ ഫുട് ഓപ്പറേറ്റിംഗ് മെഷിൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കൊവിഡ് പ്രതിരോധത്തിന് ഭാഗമായി കരുമാല്ലൂർ കളപ്പുരപറമ്പിൽ ഓട്ടോമൊബൈൽ കരുമാലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫുട് ഓപ്പറേറ്റിംഗ് സാനിറ്റൈസെർ ഡിസ്പെൻസർ മെഷിൻ നൽകി. കാലുകൊണ്ട് ചവിട്ടുമ്പോൾ സാനിട്ടൈസറും സോപ്പുവെള്ളം കൈകളിലേക്ക് വരുന്ന സംവിധാമാണ് മിഷീനിൽ. വൈദ്യുതി ഇല്ലാതെ പ്രവർത്തികുന്ന ഈ മിഷീൻ വളരെ കുറഞ്ഞ ചെലവിലാണ് നിർമ്മിച്ചത്. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി.ഷിജു, കളപ്പുരപറമ്പിൽ ഓട്ടോമൊബൈൽസ് പ്രൊപ്രൈറ്റർ കെ.എം. ഷൈജു,എം.കെ. ബാബു, ജോർജ് മേനാച്ചേരി, എ.എം.അലി, ബീന ബാബു, ഹെൽത്ത് ഇൻസ്പെക്ടർ സിനി, മെഡിക്കൽ ഓഫീസർ ദിവ്യ രാജ് തുടങ്ങിയവർ പങ്കെടുത്തു.