അങ്കമാലി: സിവിൽ എൻജിനീയറിംഗിന്റെ നൂതന സാദ്ധ്യതകൾ തേടി അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് അന്തർദേശിയ സാങ്കേതിക സമ്മേളനമായ സീക്കോൺ-2020 ന് തുടക്കമായി. ഗൂഗിൾ പ്ലാറ്റ്ഫോമിൽ മുന്നൂറിലേറെ സാങ്കേതിക വിദഗ്ധർ അഞ്ചു പാനലുകളിലായി വരും കാലഘട്ടങ്ങളിലെ നൂതന നിർമ്മാണ സാദ്ധ്യതകളാണ് ചർച്ച ചെയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറ്റി പതിനഞ്ചിലേറെ വിദഗ്ധർ പ്രബന്ധങ്ങൾ ചർച്ചക്കായി സമർപ്പിച്ചു. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൺപത്തിയഞ്ചു പ്രബന്ധങ്ങൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അന്തർദേശീയ സാങ്കേതിക സമ്മേളനത്തിൽ ചർച്ച ചെയ്യും. തിരുവനത്തപുരം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീ അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ അനിത പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബെൽജിയം, സൗത്ത് ആഫ്രിക്ക, യൂ.കെ, അമേരിക്ക തുടങ്ങി പത്തിലേറെ രാജ്യങ്ങളിൽ നിന്ന് നിരവധി വിദഗ്ധർ സമ്മേളനത്തിന്റെ ഭാഗമായി. ഇന്ത്യയിൽ ആദ്യമായിട്ടാണ് പൂർണമായും ഓൺലൈൻ പ്ലാറ്റഫോമിൽ ഇത്തരമൊരു അന്തർദേശിയ സാങ്കേതിക സമ്മേളനം നടക്കുന്നത്. പ്രിൻസിപ്പൽ ഡോ ജോർജ് ഐസക് , എ എസ് സി ഇ സതേൺ റീജിയൻ പ്രസിഡന്റ് പ്രൊഫ രാജയോഗൻ, അൾട്രാ ടെക് സിമെന്റ് വൈസ് ചെയർമാൻ, എം.എ ജോസഫ്, അക്കാഡമിക് ഡയറക്ടർ ഡോ കെ എസ് എം പണിക്കർ , പാരഡൈം ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ , മഞ്ജു ബി, സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ.ഉണ്ണികർത്ത, സീക്കോൺ കൺവീനർ ഡോ.കവിത പി.ഇ തുടങ്ങിയവർ സംസാരിച്ചു. അന്തർദേശിയ സാങ്കേതിക സമ്മേളനം ഇന്ന് അവസാനിക്കും .