പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മനയ്ക്കപ്പടി എസ്.എൻ.ഡി.പി ശാഖായോഗം ശാഖയിലെ കുടുംബങ്ങൾക്കും അവശതനുഭാവിക്കുന്ന മറ്റ് കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ കൺവീനർ വിനു കൃഷ്ണൻ, കമ്മിറ്റിഅംഗങ്ങളായ സൈജു, രവി തളിയക്കുളം തുടങ്ങിയവർ പങ്കെടുത്തു.