# വകുപ്പുതല അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു
# തുക തിരിച്ചുപിടിക്കാൻ റവന്യൂ റിക്കവറി
തൃക്കാക്കര: പ്രളയ ഫണ്ട് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. . കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണു പ്രസാദ് 89 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കളക്ടർ നിയോഗിച്ച വകുപ്പുതല അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് വിഷ്ണുപ്രസാദിനെതിരെ പുതിയ പരാതികൊടുക്കാൻ ജില്ലാ ഭരണ കൂടം നീക്കം ആരംഭിച്ചത്. സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും വകമാറ്റി 27.73 ലക്ഷം രൂപ തട്ടിയെടുത്തതിന് വിഷ്ണു പ്രസാദ് അടക്കം ഏഴുപേർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിരുന്നു.കേസിലെ പ്രധാന പ്രതി വിഷ്ണു പ്രസാദ് പ്രളയ ബാധിതരുടെ ലിസ്റ്റിൽ കൃത്രിമം കാട്ടി സ്വന്തം പേരും അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ചേർത്ത് സ്വന്തം പേരിലേക്കും പണം തട്ടിയതായി കണ്ടെത്തി.ഇത്തരത്തിൽ വിഷ്ണു സ്വന്തം അക്കൗണ്ടിലേക്ക് പത്തോളം ട്രാൻസാക്ഷൻനടത്തിയതായി ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് സമർപ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ സൂചനയുണ്ട്. തുക തിരിച്ചുപിടിക്കാൻ റവന്യൂ റിക്കവറി നടപടി ജില്ലാ ഭരണ കൂടം സ്വീകരിക്കും
# രസീത് വ്യാജമല്ല
പ്രളയ ഫണ്ട് കേസിൽ സൂപ്രണ്ടുമാരും,ജൂനിയർ സൂപ്രണ്ടുമാരും ഒപ്പിട്ടതായി പറയുന്ന രസീത് വ്യാജമല്ല. മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫറുളളയുടെ അറിവോടെയാണ് താത്ക്കാലിക രസീത്
വിഷ്ണു പ്രസാദ് ഉണ്ടാക്കിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.പ്രളയ ഫണ്ട് വിനിയോഗം സംബന്ധിച്ചു മുൻ ജില്ലാകളക്ടറും,ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അക്കൗണ്ട് സോഫ്‌റ്റ് വെയറിലെ സാങ്കേതിക പിഴവ് പരിഹരിക്കാൻ ആദ്യം അനുവദിച്ച തുക മടക്കി വാങ്ങുമ്പോൾ കൊടുക്കേണ്ട രസീതിനെ സംബന്ധിച്ച ചർച്ചയിൽ ‘ടി.ആർ-5’ രസീതിന് പകരം വിഷ്ണു പ്രസാദ് താത്ക്കാലിക രസീത് കളക്ടറെ കാണിച്ച് അനുമതി വാങ്ങിയിരുന്നു.