കൊച്ചി: കളക്ടർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കോയിത്തറതോട് നവീകരണ ജോലികൾ പൂർത്തിയാക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ആവശ്യപ്പെട്ടു.

മഹാത്മാ കോളനിയുടെ ഭാഗത്ത് സ്ഥാപിത താത്പര്യക്കാരായ ചിലർ പറയുന്ന രീതിയിലാണ് ചെളികോരുന്നത്. എൻജിനീയർമാരോ കരാറുകാരോ മറ്റ് ഉദ്യോഗസ്ഥരോ സൂപ്പർവൈസർമാരോ മേൽനോട്ടത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.