vs-sunilkumar
ഫെഡറൽ ഗ്രീനിൽ ആരംഭിച്ച ഗ്രോബാഗ് കൃഷിയുടെ നടീൽ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു

ആലുവ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് ജീവനക്കാരുടെ ഫ്‌ളാറ്റ് സമുച്ചയമായ ഫെഡറൽ ഗ്രീനിൽ ആരംഭിച്ച ഗ്രോബാഗ് കൃഷിയുടെ നടീൽ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ, വാർഡ് മെമ്പർ ഷംസുദ്ദീൻ, സി.വി. അനിൽ, ഫെഡറൽ ബാങ്ക് ഗ്രീൻ അസോസിയേഷൻ പ്രസിഡന്റ് രമേഷ്‌കുമാർ, ജില്ലാ കൃഷി ഓഫീസർ പി. ശ്രീലത,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബബിത, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിതകുമാരി, കൃഷി ഓഫീസർ അതുൽ, സി.പി.എം ഏരിയാ സെക്രട്ടറി എം.കെ. ബാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.