കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഹോരാത്രം പണിയെടുക്കുന്ന ആശാ പ്രവർത്തകരെയും ശുചീകരണ തൊഴിലാളികളെയും യുവമോർച്ച എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഇവരുടെ കാലുകൾ കഴുകി പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ നമോ കിറ്റ് വിതരണം ചെയ്തു.
യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രദീപ് അദ്ധ്യക്ഷനായി. മദ്ധ്യമേഖലാ സെക്രട്ടറി കെ.എസ് രാജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, പി.എസ്. സ്വരാജ്, മണ്ഡലം സെക്രട്ടറി ബാബു എന്നിവർ സംസാരിച്ചു. ബി.ജെ.പി എളമക്കര ഏരിയ പ്രസിഡന്റ് പ്രകാശൻ ഇ, സെക്രട്ടറി സുനിൽ, അശ്വൻ, ഷിജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.