നെടുമ്പാശേരി: പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറച്ച് വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് (എസ്) പ്രവർത്തകർ നെടുമ്പാശേരിയിൽ വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതിഅംഗം ബൈജു കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വിൽസൺ തേയ്ക്കാനത്ത്, ജോൺ വർഗീസ് എന്നിവർ നേതൃത്വം നൽകി.