തൃപ്പൂണിത്തുറ: സാമൂഹ്യ സേവനത്തിന് അംബേദ്കർ അവാർഡ് ലഭിച്ച സി.എ. ചന്ദ്രൻ ബി.ജെ.പിയിൽ ചേർന്നു. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അംഗത്വ കാർഡ് നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. വിനോദ്, സൂബ്രഹ്മണ്യൻ അമ്പാടി, പ്രിൻസ്, അശോകൻ, ജിതേഷ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം സിനിമാതാരം ഗോമതി മഹാദേവനും ഐ.എൻ.ടി.യു.സി പ്രവർത്തകൻ എസ്.ജെ മുരളി എന്നിവരും ബി.ജെ.പിയിൽ ചേർന്നിരുന്നു.