വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ചെറായി സെൻട്രൽ ശാഖയും ശാഖയിലെ ഒമ്പത് കുടുംബയൂണിറ്റുകളും കൂടി 500 കുടുംബങ്ങൾക്ക് അരി, പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. സഹോദരൻ സ്മാരക കുടുംബയൂണിറ്റ് കൺവീനർ അംബിക സദാനന്ദൻ ആദ്യകിറ്റ് ഏറ്റുവാങ്ങി. ശാഖാ പ്രസിഡന്റ് ടി.ബി. സുധീഷ്‌കുമാർ, വൈസ് പ്രസിഡന്റ് കെ.കെ. അതിരൂപൻ, ടി.വി. ഉണ്ണിക്കൃഷ്ണൻ, അംബിക ഗോപി തുടങ്ങിയവർ പങ്കെടുത്തു.