കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാൻ രണ്ടാംദൗത്യവുമായി നാവികസേനയുടെ യുദ്ധക്കപ്പൽ ജലാശ്വ മാലദ്വീപിൽ വീണ്ടുമെത്തി. ഇന്നലെ വൈകിട്ട് മാലയിലെത്തിയ കപ്പൽ 700 ഓളം പേരുമായി ഇന്നു രാത്രി കൊച്ചിയിലേക്ക് തിരിക്കും. കൊവിഡ് രക്ഷപ്രവർത്തനത്തിന് നാവികസേന ആരംഭിച്ച സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായാണ് ജലാശ്വ മാലയിലെത്തിയത്. മാലയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക. കഴിഞ്ഞ ഞായറാഴ്ച 689 പേരെ ജലാശ്വയിൽ കൊച്ചിയിൽ എത്തിച്ചിരുന്നു.