മൂവാറ്റുപുഴ: സഹോദരന്മാരായ രണ്ടുപേരെ യുവാവിന്റെ കാൽവെട്ടിയ കേസിൽ അറസ്റ്റുചെയ്തു. വാളകം ആവുണ്ട കുത്താട്ട് വീട്ടിൽ സജി (55), സഹോദരൻ മാത്തുക്കുട്ടി (67) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ അയൽവാസിയായ കടമ്പനാട്ട് ബിനിലിന്റെ (39) കാലിന് വെട്ടേറ്റത്. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാൽ തുന്നിച്ചേർത്തു.
സജിയുടെയും മാത്തുക്കുട്ടിയുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നതിനായി ഭൂമിയൊരുക്കുന്നതിനിടെ ബിനിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറാൻ ശ്രമമുണ്ടായെന്നാരോപിച്ച് വാക്കുതർക്കവും ഏറ്റുമുട്ടലുമുണ്ടായി. ഇതിനിടെയാണ് ബിനിലിന് വെട്ടേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.