മൂവാറ്റുപുഴ:ഭൂമിയിലെ മാലാഖമാരെ ആദരിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് അഭിമാനകരമെന്ന് നഴ്സുമാർ. മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയിൽ കേരള കൗമുദിയുടെ പ്രത്യേക പതിപ്പ് ഉയർത്തിക്കാട്ടിയാണ് നഴ്സസ് ഡേ ആഘോഷം ആരംഭിച്ചത്. സീനിയർ സർജൻ ഡോ. റെനി സക്കറിയ പതിപ്പിന്റെ കോപ്പി നഴ്സുമാർക്ക് സമ്മാനിച്ചു. അഡ്മിനിസ്ടേറ്റർ ശ്രീജിത്ത് സംബന്ധിച്ചു.
നഴ്സസ് ദിനത്തിൽ മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയിൽ കേരള കൗമുദിയുടെ പ്രത്യേക പതിപ്പിന്റെ കോപ്പി നഴ്സുമാർക്ക് നൽകി സീനിയർ സർജൻ ഡോ. റെനി സക്കറിയ പ്രകാശനം ചെയ്യുന്നു.അഡ്മിനിസ്ട്രേറ്റർ ശ്രീജിത്ത് സമീപം