നെടുമ്പാശേരി: ജിദ്ദയിൽ നിന്നുള്ള 152 പ്രവാസി മലയാളികൾ കൂടി നെടുമ്പാശേരിയിൽ മടങ്ങിയെത്തി. എയർ ഇന്ത്യ എക്‌സ് പ്രസിന്റെ എ ഐ 960 നമ്പർ വിമാനത്തിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ജിദ്ദയിൽ നിന്നുള്ള സംഘമെത്തിയത്.
മൂന്ന് കൈക്കുഞ്ഞുങ്ങൾ, ഗർഭിണികൾ 37, അടിയന്തിര ചികിത്സ ആവശ്യമായവർ 31, ജോലി നഷ്ടപ്പെട്ടവർ 40, വിസിറ്റിംഗ് വിസയിൽ സഊദിയിലേക്ക് പോയവർ 41 എന്നിങ്ങനെയാണ് മടങ്ങിയെത്തിയ സംഘത്തിലെ യാത്രക്കാർ. 12 ജില്ലകളിൽ നിന്നുള്ളവരുണ്ട്. കോട്ടയം 28, എറണാകുളം 25, പത്തനംതിട്ട 19, കൊല്ലം 14, മലപ്പുറം 13, ആലപ്പുഴ 12, തിരുവനന്തപുരം 9, തൃശ്ശൂർ 7, ഇടുക്കി 6, പാലക്കാട് 5, വയനാട് 3, കണ്ണൂർ 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാർ. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം എറണാകുളം ജില്ലയിൽ നിന്നുള്ളവരെ കളമശ്ശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ അതാത് ജില്ലകളിലേക്കും കൊണ്ടുപോയി.
ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. ഇവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.