കൊച്ചി: പാലക്കാട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 12 ന് കൊച്ചി വിമാനത്താവളത്തിൽ ദമാമിൽ നിന്നും എത്തിയ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ്. 35 വയസുണ്ട്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.