കൊച്ചി: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ യൂണിറ്റ് അംഗം അയ്യപ്പഭവനിൽ എം.കെ. മഹിള മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 12,000 രൂപ കൈമാറി. എം. സ്വരാജ് എം.എൽ.എ ഏറ്റുവാങ്ങി. ചടങ്ങിൽ മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് അംഗം ഉഷ ധനപാലൻ, ഉദയംപേരൂർ പഞ്ചായത്ത് അംഗം കെ.എസ്. ദേവരാജൻ, പെൻഷനേഴ്സ് യൂണിയൻ പ്രവർത്തകരായ ടി.കെ. മനോഹരൻ, ടി.ആർ.മണി, എസ്.വിജയൻ എന്നിവർ പങ്കെടുത്തു.