kseb

കൊച്ചി: ലോക്ക് ഡൗണിനെത്തുടർന്ന് സർചാർജ് ഒഴിവാക്കി കറന്റ് ബിൽ അടയ്ക്കേണ്ട അവസാന തീയതി നീട്ടണമെന്ന ഹർജിയിൽ, കെ.എസ്.ഇ.ബിയോട് ഹൈക്കോടതി നിലപാട് തേടി. തിങ്കളാഴ്ച അറിയിക്കണം.

ജൂൺ 30 വരെ സമയപരിധി നീട്ടാൻ മട്ടാഞ്ചേരി സ്വദേശികളായ രജനീഷ് ബാബു, അൻസാർ എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

മേയ് 16വരെ നീട്ടി നൽകിയെന്നും അനന്തമായി നീട്ടാനാവില്ലെന്നും കെ.എസ്.ഇ.ബിയുടെ അഭിഭാഷകൻ വിശദീകരിച്ചു.