ai
അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് ധർണ ഷീബ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ
അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് ( എ. എ. യു.ഡബ്ള്യു.സി) പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടി അവസാനിപ്പിക്കുക, അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. നിയോജക മണ്ഡലം പ്രസിഡന്റ് ഇസ്‌മൈൽ നാനേത്തൻ അദ്ധ്യക്ഷനായി. എം.പി.ജോർജ്, ബിനു ചാക്കോ എന്നിവർ സംസാരിച്ചു.