മൂവാറ്റുപുഴ: വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക് നീക്കണമെന്ന് ഇന്നലെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ജോലിക്കായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ പൗരന്മാരാണ് കൊവിഡ് 19 ൻറെ ഭാഗമായി ഇന്ത്യ ഏർപ്പെടുത്തിയ യാത്ര വിലക്കിൽ വലയുന്നത്.നിലവിലെ സാഹചര്യത്തിൽ അമേരിക്കയിൽ ജോലി നഷ്ടപ്പെട്ട വിദേശ പൗരന്മാർ കേവലം 60 ദിവസത്തിനകം അമേരിക്ക വിടണമെന്നിരിക്കെയാണ് കേന്ദ്ര ഗവൺമെൻറ് ഇത്തരത്തിൽ ഒരു നീക്കത്തിന് തയ്യാറായത്. ഈ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുന്ന വിദേശ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര വിലക്കിൽ വിദേശ പൗരത്വമുള്ള സ്വന്തം കുട്ടിക്കൾക്ക് ഏയർ ഇന്ത്യ ടിക്കറ്റ് പോലും നൽകുന്നില്ലാത്ത സാഹചര്യം അപലപനീയമാണെന്നും എം. പി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിച്ചു.