കോലഞ്ചേരി : കൊവിഡ് കാലത്ത് കോലഞ്ചേരിക്കാർക്കിനി അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങേണ്ട, സാധനങ്ങൾ വീട്ടിലെത്തും. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ ഐ.ടി വിഭാഗം ആരംഭിച്ച ഓൺലൈൻ മാർക്കറ്റിംഗിന് കോലഞ്ചേരിയിലും തുടക്കമായി. ഐ.ടി വിഭാഗത്തിന്റെ കീഴിലുള്ള കോമൺ സർവീസ് സെന്ററുകളാണ്(സി.എസ്.സി) പദ്ധതി നടപ്പാക്കുന്നത്.
മൊബൈലിൽ സി.എസ്.സി ഗ്രാമീൺ ഈസ്റ്റോർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്താൽ മതി
. നാട്ടിലെ കടയിൽ നിന്നുതന്നെ സാധനങ്ങൾ വാങ്ങി വൈകാതെ വീട്ടിലെത്തും.
. വ്യാപാരികൾക്കു നേരിട്ടു ലഭിക്കുന്ന ഓർഡറുകളും ഗ്രാമീൺ ഈസ്റ്റോർ സഹായത്തോടെ വീടുകളിൽ എത്തിക്കാനും സൗകര്യമുണ്ട് .
പലവ്യഞ്ജനം, പച്ചക്കറി, പഴങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി ഒരു സൂപ്പർ മാർക്കറ്റിൽ ലഭ്യമാകുന്നതെന്തും ഓർഡർ ചെയ്യാം. ആദ്യ ഘട്ടത്തിൽ പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഇന്നലെ മുതൽ സേവനം ലഭ്യമാണ്. വിവരങ്ങൾക്ക് 9496350976. 7012400967