മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. വാഴക്കുളം ബസ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് രാജശ്രീ അനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളിക്കുന്നേൽ, പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോൻ, മെമ്പർമാരായ ഇ.കെ.സുരേഷ്, ലിസ്സി ജോണി, റൂബി തോമസ്, റെനീഷ് റജിമോൻ, നിർമ്മല അനിൽ. ഹെൽത്ത് ഇൻസെപ്‌ക്ടർ പി.എസ്. ഷബീബ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.ജെ. റോസമ്മ, കുടുംബശ്രീ ചെയർ പേഴ്സൺ അനിതാ റെജി എന്നിവർ പങ്കെടുത്തു. 25 രൂപയ്ക്ക് പാർസലായിട്ടാണ് ഊണ് നൽകുന്നത്.