കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളോടെ തുറന്ന കള്ള് ഷാപ്പിൽ കുപ്പികളുമായെത്തി ക്യൂ നിൽക്കുന്നവരുടെ നീണ്ടനിര. പാലക്കാട് നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ കള്ള് എത്തുന്നത്. അത് മൂലം മണിക്കൂറുകൾക്ക് മുന്നേ എത്തി കാത്തുനിൽക്കുകയാണ് ആവശ്യക്കാർ. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച