മൂവാറ്റുപുഴ: ഓൾ കേരള ബോർവെൽകോൺട്രാക്ടേഴ്‌സ് അസോസിയേഷൻഎറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകി. തുക ജില്ലാ പ്രസിഡന്റ് കെ.എം.സുധീർ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരീസ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടിജു ജലധാര, ജില്ലാ ട്രഷറർ സേവ്യാർ കിടങ്ങൻ എന്നിവർ പങ്കെടുത്തു. അസോസിയേഷന്റെ നേതൃത്വത്തിൽ ആലുവ ഹയർസെക്കൻഡറി സ്‌കൂളിന് സൗജന്യമായി കുഴൽ കിണർ നിർമിച്ച് മോട്ടോർ സ്ഥാപിച്ച് നൽകുകയും ചെയ്തതായി സെക്രട്ടറി ടിജു ജലധാര പറഞ്ഞു. ഓൾ കേരള ബോർവെൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം.സുധീർ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് കൈമാറുന്നു