കോലഞ്ചേരി: റസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'റേസ്' അമ്പലമേടിന്റെ നേതൃത്വത്തിൽ വടവുകോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സുമാരെ ആദരിച്ചു. മേഖലാ പ്രസിഡന്റ് ജെയ്‌മോൻ ജോസഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ബിജി എലിസബത്, ഹെൽത്ത് ഇൻസ്‌പെക്ടർ,വികാസ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനീഷ്, 'റേസ് ' മേഖലാ കമ്മ​റ്റി അംഗങ്ങളായ സി എം നാസർ, കുഞ്ഞുമോൻ, ബാബു പനക്കപ്പടി, രഞ്ജൻ ഉദയ എന്നിവർ പങ്കെടുത്തു.