കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റ് നിർമ്മിക്കുന്നതിനായി കൊച്ചി കോർപ്പറേഷനും ജി.ജെ.എക്കോപവർ കമ്പനിയും തമ്മിലുള്ള കരാർ സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ വികേന്ദ്രീകൃത പ്ളാന്റിനെ കുറിച്ച് ആലോചിക്കണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് ആവശ്യപ്പെട്ടു. നടപ്പിലാക്കാൻ സാദ്ധ്യതയില്ലാത്ത പദ്ധതിയുടെ പേരുപറഞ്ഞ് കഴിഞ്ഞ നാലു വർഷം ജനങ്ങളെയും കോർപ്പറേഷനെയും സർക്കാരിനെയും കബളിപ്പിച്ച കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഫെലിക്സ്.ജെ.പുല്ലൂടൻ പറഞ്ഞു.