കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വീട്ടിലൊരു തുളസീ ചെടി പദ്ധതിയുമായി റസിഡന്റ്സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) . എറണാകുളത്ത് കുരുവിള മാത്യൂസും കെ .എസ്.ദിലീപ് കുമാറും ചേർന്ന് തുളസി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളിയിൽ പി.ആർ. പത്മനാഭൻ നായരും ഏലൂരിൽ ഏലൂർ ഗോപിനാഥും വൈറ്റിലയിൽ കുമ്പളം രവിയും കടവന്ത്രയിൽ സി.ചാണ്ടിയും തൃപ്പൂണിത്തുറയിൽ ജോൺ തോമസും മരടിൽ മൈക്കിളും കൊച്ചിയിൽ സി.എ.ജേക്കബും നോർത്തിൽ പി.ഡി.രാജീവും വടുതലയിൽ ജലജ ആചാര്യയും നേതൃത്വം നൽകി