തൃപ്പൂണിത്തുറ: സേവാഭാരതിയുടെ നേതൃത്വത്തിൽ പുതിയകാവു ആയുർവേദ കോളേജിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ നൽകി.ആശുപത്രി സൂപ്രണ്ട് ഡോ.ഷുക്കൂറിന് സേവാഭാരതി പ്രസിഡന്റ് ടി.ആർ ദിവാകരനും, സേവാ പ്രമുഖ് എൻ.വാസുദേവനും ചേർന്ന് സാധനങ്ങൾ കൈമാറി. സാനിറ്റൈസർ, ബെഡ്ഷീറ്റ്, പില്ലോ കവർ, സോപ്പുപൊടി, പലവ്യഞ്ജനങ്ങൾ എന്നിവയാണ് നൽകിയത്.