മൂവാറ്റുപുഴ: എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ പ്രതിസന്ധിയിലായ ദുരിതബാധിതര്‍ക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേത്യത്തില്‍ 18, 19, 20 ദിവസങ്ങളില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഒരു പൊതിക്ക് 100 രൂപയാണ്. ബിരിയാണി ഉണ്ടാക്കി പൊതികളാക്കി വീടുകളില്‍ എത്തിച്ച് നല്‍കും. ആവശ്യക്കാര്‍ 9249494900, 9645362354 എന്നി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മണ്ഡലം സെക്രട്ടറി കെ.ബി നിസ്സാര്‍ , പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി എന്നിവര്‍ അറിയിച്ചു.