മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കിഡ്നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍, ഹൃദയസമ്പന്ധമായ രോഗികള്‍, കരള്‍,കാന്‍സര്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ എന്നിവർക്ക് സഹായമടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കിയ മെഡിസിന്‍ ചലഞ്ച് പദ്ധിയുടെ രണ്ടാംഘട്ട മരുന്ന് വിതരണം നടത്തി.കൊവിഡ് 19ന്റെ പശ്ചത്തലത്തില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്ക് വിധേയമായി എം.എല്‍.എ ഓഫീസില്‍ നടന്ന ചടങ്ങില്‍ മരുന്നുകളുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തി.വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ്, ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികളായ പി.ജയപ്രകാശ്, പി.രാജന്‍, പി.പി.ജോണി, സി.ആര്‍.തോമസ്, ആരക്കുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മിനി രാജു, വാളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത സതീശന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, സിന്ധു ഷൈജു എന്നിവര്‍ പങ്കെടുത്തു.