bangali

കൊച്ചി : നാട്ടിലേക്ക് മടങ്ങാതെ കേരളത്തിൽ തങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണത്തിന് ബുദ്ധിമുട്ടുകയാണെന്ന അമിക്കസ് ക്യൂറിയുടെ വിശദീകരണത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സമൂഹ അടുക്കളകൾ നിറുത്തലാക്കിയതോടെ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തൊഴിലാളികൾ ബുദ്ധിമുട്ടിലാണെന്ന് ഹൈക്കോടതി നി​യമി​ച്ച അമിക്കസ് ക്യൂറി അറിയിച്ചു.

അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെന്ന ധാരണ പരന്നതിനാൽ ഇവർക്ക് ആദ്യം ലഭിച്ച ശ്രദ്ധ ഇപ്പോൾ കിട്ടുന്നില്ല. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് എത്തി​യവരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ജോലിക്കു പോകാൻ കഴിയുന്നില്ലെന്നും റി​പ്പോർട്ടി​ലുണ്ട്.