കൊച്ചി : കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതാക്കൾ വില കുറഞ്ഞ വിമർശനമാണ് നടത്തുന്നതെന്ന് ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ പറഞ്ഞു.
ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്രം നീക്കിവച്ചത് ഹൃദയം തൊട്ടറിഞ്ഞ പ്രഖ്യാപനമാണ്. ഉത്തരവാദിത്വപ്പെട്ടവർ കാര്യങ്ങൾ ശരിയായി മനസിലാക്കാനും ഉൾക്കൊള്ളുവാനും തയ്യാറാകണംമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.