പിറവം: നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ കോണത്താട്ടുകുഴി കോളനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നഗരസഭ കൗൺസിലർ ബെന്നി വി വർഗീസ് സ്വിച്ച് ഓൺ ചെയ്തു. എറണാകുളം റോഡിന് സമാന്തരമായ അരിക്കത്ത്പടി പേപ്പതി റോഡിലെ പ്രധാന സ്ഥലവും അനവധി വാഹനങ്ങൾ കടന്നുപോകുന്നതുമായ ഇവിടെ ലൈറ്റ് സ്ഥാപിക്കണമെന്ന് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഡിവിഷനിലെ രണ്ടാമത്തെ ഹൈമാസ്റ്റ് ലൈറ്റാണിത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം എന്ന പ്രത്യേക പരിഗണനയിലാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈറ്റ് അനുവദിച്ചതെന്ന് കൗൺസിലർ പറഞ്ഞു.